സൂറിച്ച്: ഫിഫ റാങ്കിങ് പുറത്തുവന്നപ്പോൾ ഇന്ത്യക്ക് നിരാശ. 97ാം സ്ഥാനത്തായിരുന്ന ഇന്ത്യൻ ടീം പുതിയ റാങ്കിങ് അനുസരിച്ച് 107ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. കഴിഞ്ഞ മാസം നടന്ന ത്രിരാഷ്ട്ര ടൂർണമെൻറിൽ സെൻറ് കിറ്റ്സിനോട് സമനിലയിൽ പിരിഞ്ഞതാണ് ഇന്ത്യ പിന്നാക്കം പോകാൻ കാരണം. 341 േപായൻറുണ്ടായിരുന്ന ഇന്ത്യക്ക് നിലവിൽ 316 പോയൻറാണുള്ളത്.
അതേസമയം, ലോക റാങ്കിങ്ങിൽ ബ്രസീലിനെ പിന്തള്ളി ജർമനി ഒന്നാം സ്ഥാനത്തെത്തി. ലോകകപ്പ് യോഗ്യതാറൗണ്ടിലെ പ്രകടനമാണ് റാങ്കിങ് പട്ടികയുടെ തലപ്പത്ത് മാറ്റങ്ങൾ കൊണ്ടുവന്നത്. ചെക് റിപ്പബ്ലിക്കിനെയും നോർവെയെയും തോൽപിച്ചത് ജർമനിക്ക് തുണയായപ്പോൾ കൊളംബിയയോട് സമനിലയിൽ പിരിഞ്ഞത് ബ്രസീലിന് തിരിച്ചടിയായി. യോഗ്യതാറൗണ്ടിൽ മോശം പ്രകടനം തുടരുന്ന അർജൻറീന മൂന്നാം സ്ഥാനത്തുനിന്ന് നാലാമതായി പിന്തള്ളപ്പെട്ടു. അതേസമയം, മൂന്ന് റാങ്കുകൾ മെച്ചെപ്പടുത്തി പോർച്ചുഗൽ മൂന്നാം സ്ഥാനത്തേക്ക് കുതിച്ചെത്തി. നാല് സ്ഥാനങ്ങൾ മെച്ചപ്പെടുത്തിയ ബെൽജിയമാണ് അഞ്ചാം റാങ്കുകാർ. പോളണ്ട്, സ്വിറ്റ്സർലൻഡ്, ഫ്രാൻസ്, ചിലി, കൊളംബിയ എന്നിവയാണ് ആദ്യ പത്തിൽ ഇടംപിടിച്ച മറ്റ് ടീമുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.